ജയറാം തെലുങ്ക് സിനിമയിലേക്ക് ചുവട് വയ്ക്കുന്നു. ബാഹുബലി താരങ്ങളായ പ്രഭാസും അനുഷ്കയും ഒന്നിക്കുന്ന ചിത്രത്തിലാണ് ഒരു മുഖ്യ വേഷത്തില്‍ ജയറാമുമെത്തുന്നത്. ഭഗമതി എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജി അശോകാണ്.
അനുഷ്ക ഭഗമതിയായെത്തുന്ന ചിത്രത്തിലെ തന്റെ കിടിലന്‍ ലുക്ക് ജയറാം ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെച്ചു. തലമൊട്ടയടിച്ച് കട്ടിത്താടിയുമായാണ് ജയറാം എത്തുന്നത്.
Mobile AppDownload Get Updated News