ഒരേ മുഖം എന്ന ചിത്രത്തില്‍ നായികയായി ജുവല്‍ മേരി എത്തുന്നു. നവാഗതനായ സജിത്ത് ജഗദാനന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒരു ഇന്‍വസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റായിട്ടാണ് ജുവല്‍ ചിത്രത്തിലെത്തുന്നത്.
ചിത്രത്തിന്റെ ഷൂട്ടിങ് തൊടുപുഴയില്‍ പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്. ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗ്ഗീസും നായകന്മാരായി എത്തുന്ന ചിത്രത്തില്‍ ഗായത്രി സുരേഷും പ്രയാഗ മാര്‍ട്ടിനുമാണ് നായികമാര്‍. ഇവരെ കൂടാതെ രണ്‍ജി പണിക്കറും ചെമ്ബന്‍ വിനോദ് ജോസും സംവിധായകന്‍ സോഹന്‍ലാലും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
Mobile AppDownload Get Updated News