സോലോ എന്ന ചിത്രം 'പഞ്ചഭൂതം' എന്ന സങ്കല്‍പ്പത്തെ ആധാരമാക്കി മിത്തുകളും യാഥാര്‍ത്ഥ്യങ്ങളും കോര്‍ത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്. ദീപ്തി സതി, സുഹാസിനി, നാസര്‍, നേഹ ശര്‍മ്മ, ശ്രുതി ഹരിഹരന്‍, സായ് ധന്‍സിക, പ്രകാശ് ബെലവാടി, ഖ്വാഷിക് മുഖര്‍ജി, മനോജ് കെ.ജയന്‍, ആന്‍ അഗസ്റ്റിന്‍, സായ് തംഹങ്കര്‍ എന്നിവരാണ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നാസറും സുഹാസിനിയും ദുല്‍ഖര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ മാതാപിതാക്കളായി എത്തുന്നു.
മലയാളത്തിലും തമിഴിലുമായി ഒരേസമയമാണ് ചിത്രീകരണം പുരോഗമിക്കുന്നത്. ദുൽഖര്‍ തന്‍റെ കരിയറില്‍ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രത്തെ ആയിരിക്കും ചിത്രത്തിൽ അവതരിപ്പിക്കുക എന്ന് ബിജോയ് നമ്പ്യാര്‍ പറഞ്ഞിരുന്നു. രുദ്രാ എന്നതാണ് ദുൽഖര്‍ അവതരിപ്പിക്കുന്ന ഒരു കഥാപാത്രത്തിന്‍റെ പേര്. മധു നീലകണ്ഠന്‍, ഗിരീഷ് ഗംഗാധരന്‍, സേജല്‍ ഷാ എന്നിവരാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ബിജോയ് നമ്പ്യാരുടെ 'ഗെറ്റ് എവേ' എന്ന ബാനറും അബാം ഫിലിംസും ചേര്‍ന്നാണ് സോലോ നിര്‍മ്മിച്ചിരിക്കുന്നത്. ഓക്കേ കണ്‍മണി എന്ന ചിത്രത്തിന് ശേഷം തമിഴില്‍ പുറത്തിറങ്ങുന്ന ദുല്‍ഖര്‍ ചിത്രവുമാണ് സോലോ. കഴിഞ്ഞദിവസം ചിത്രത്തിലെ ഗാനങ്ങൾ പുറത്ത് വിട്ടിരുന്നു.
Dulquer Salmaans Solo to release for september
Actor Dulquer Salmaan's upcoming multilingual Movie named Solo to release for september; Parava also all set to release in next month
Mobile AppDownload Get Updated News