ഓണം ബോക്സ്ഓഫീസുകളിലേക്ക് ആദ്യമെത്തിയ മോഹൻലാൽ ചിത്രത്തിന് വൻ വരവേൽപ്. കേരളത്തിലെ ഇരുന്നൂറ് തിയേറ്ററുകളിലായിറങ്ങിയ ചിത്രത്തിന് എല്ലായിടത്തു നിന്നും മികച്ച അഭിപ്രായമാണ് കിട്ടി വരുന്നത്. തീയറ്ററുകളിൽ ഫാൻ ഷോകൾക്കും പിന്നീട് തുടങ്ങേണ്ട സ്ക്രീനിങുകൾക്കും വന്‍ തിരക്ക് അനുഭവപ്പെട്ടു. ആദ്യ ഷോ കണ്ടിറങ്ങിയവര്‍ക്കെല്ലാവര്‍ക്കും തന്നെ മികച്ച അഭിപ്രായമാണ് ചിത്രത്തെ പറ്റി പറയാനുള്ളത്. മോഹൻലാലിനെ നായകനാക്കി ലാൽ ജോസ് ആദ്യമായി ഒരുക്കിയ ചിത്രമാണിത്. മോഹൻലാൽ രണ്ടു വ്യത്യസ്ത ലുക്കുകളിൽ ചിത്രത്തിലെത്തുന്നുണ്ട്. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയയായ രേഷ്മ അന്ന രാജനാണ് ചിത്രത്തിലെ നായിക.
ബെന്നി പി നായരമ്പലമാണ് ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചത്. ആന്‍റണി പെരുമ്പാവൂരാണ് നിർമാണം. പ്രേക്ഷകരുടെ ആദ്യപ്രതികരണം നല്ല രീതിയിലാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അത് അണിയറപ്രവര്‍ത്തകര്‍ക്ക് ആശ്വാസമാകുന്നുണ്ട്.
Velipadinte Pusthakam: Audience Response Mohanlal's new Movie Velipadinte Pusthakam released today: Audience Response coming as positively
Mobile AppDownload Get Updated News