തമിഴ് താരം ധനുഷിന്റെ പ്രൊഡക്ഷന്‍ ബാനറായ വണ്ടര്‍ബാര്‍ മൂവിസിന് കീഴില്‍ ധനുഷ് നിര്‍മ്മിക്കുന്ന 'തരംഗം' എന്ന സിനിമയുടെ ആദ്യ ഗാനമിറങ്ങി. മിന്നുന്നുണ്ടേ മുല്ലപോലെ എന്ന പാട്ടിന്റെ ലിറിക്കൽ വീഡിയോ ആണ് ഇറങ്ങിയിരിക്കുന്നത്. ഡൊമനിക്ക് അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോ തോമസ് ആണ് നായകന്‍. ശാന്തി ബാലചന്ദ്രൻ,നേഹ അയ്യർ, ബാലു വർഗ്ഗീസ് എന്നിവരും ചിത്രത്തിലുണ്ട്.
പൊലിസ് ഉദ്യോഗസ്ഥനായിട്ടാണ് ടോവിനോ ഈ സിനിമയില്‍ എത്തുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ ബാലു വര്‍ഗീസ്, ദിലീഷ് പോത്തന്‍, മനോജ് കെ ജയന്‍, വിജയരാഘവന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Tharangam Lyric Video song released
'Minnunnunde Mullapole' Tharangam Lyric Video song released.
Mobile AppDownload Get Updated News