Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

സിക്കിം കലാപഭൂമി: പ്രിയങ്ക ചോപ്ര മാപ്പു പറഞ്ഞു

$
0
0

ന്യൂഡല്‍ഹി: സിക്കിം കലാപഭൂമിയാണെന്ന് പറഞ്ഞ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര മാപ്പു പറഞ്ഞു. സിക്കിം വിരുദ്ധ പരമാര്‍ശത്തിലാണ് നടി ഖേദം പ്രകടിപ്പിച്ചത്. കാനഡയില്‍ നടക്കുന്ന ടോറന്റോ ഫിലിം ഫെസ്റ്റിവെല്ലിനിടെ നടന്ന അഭിമുഖത്തിനിടെയാണ് സിക്കിം കലാപഭൂമിയാണെന്ന വിവാദ പ്രസ്താവന പ്രിയങ്ക നടത്തിയത്.
ഇതിനെതിരെ വ്യാപകമായി വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഖേദപ്രകടനവുമായി പ്രിയങ്ക രംഗത്തെത്തിയത്. പ്രിയങ്കയുടെ പ്രസ്താവനയെ അപലപിച്ച്‌ സിക്കിം ടൂറിസം മന്ത്രിയും നേരത്തെ രംഗത്തെത്തിയിരുന്നു. കലാപാന്തരീക്ഷമുള്ള സിക്കിമില്‍ നിന്ന് പുറത്ത് വരുന്ന ആദ്യ ചിത്രമാണ് പഹുന എന്നായിരുന്നു പ്രിയങ്കയു പരാമര്‍ശം.

Priyanka Chopra apologises

Priyanka Chopra apologises after being attacked for calling Sikkim insurgency-hit.

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles