മലയാളികളുടെ അഭിമാനമായിരുന്ന ഫുട്ബോള്‍താരം പിവി സത്യന്‍റെ ജീവിതം പറയുന്ന ചിത്രമായ ക്യാപ്റ്റനിലെ പുതിയ ഗാനം പുറത്ത്‍വിട്ടു. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പുതിയ ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ വന്നിരിക്കുന്നത്. 'പെയ്തലിഞ്ഞ നിമിഷം' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് പി ജയചന്ദ്രനും വാണി ജയറാമും ചേര്‍ന്നാണ്. ബി കെ ഹരിനാരായണന്‍റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഇൗണം പകര്‍ന്നിരിക്കുന്നു.
അനു സിതാരയാണ് ചിത്രത്തിലെ നായിക. 10 കോടിയിലേറെ ചെലവു വരുന്ന ചിത്രം ഗുഡ്‍വില്‍ എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ ടിഎല്‍ ജോര്‍ജ്ജാണ് നിര്‍മ്മിക്കുന്നത്.
New Song released from Captain Movie
New Song released from Jayasurya's Captain Movie
Mobile AppDownload Get Updated News