Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

'പത്മാവതി'യിൽ രണ്‍വീറിന്‍റെ കഥാപാത്രം ബൈസെക്ഷ്വൽ

$
0
0

സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന 'പത്മാവതി'യിൽ രണ്‍വീര്‍ സിങ് അവതരിപ്പിക്കുന്ന കഥാപാത്രം ഉഭയലിഗപ്രേമിയായാണെന്ന് റിപ്പോര്‍ട്ട്. ബോളിവുഡ് ലോകത്തുനിന്ന് കിട്ടുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ചിത്രത്തിൽ അലാവുദ്ദീൻ ഖിൽജിയുടെ വേഷമാണ് രണ്‍വീര്‍ ചെയ്യുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ ഖിൽജി ചക്രവർത്തിയാണ് അലാവുദ്ദീൻ ഖിൽജി. ഖിൽജി ഗോത്രത്തിൽപ്പെട്ട ജലാവുദ്ദീൻ ഫിറൂസ് ഖിൽജി സ്ഥാപിച്ച ഖിൽജിവംശത്തിലെ ഏറ്റവും പ്രസിദ്ധനായ ചക്രവർത്തി കൂടിയായ കഥാപാത്രത്തെയാണ് രണ്‍വീര്‍ സിങ് കൈകാര്യം ചെയ്യുന്നത്.

ഇന്ത്യക്കാരനും അലാവുദ്ദീന്‍റെ അടിമയുമായ മാലിക്ക് ഖഫൂറുമായുള്ള കാമകേളീരംഗങ്ങൾ ചിത്രത്തിലുണ്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ജിം സര്‍ഭാണ് മാലിക്ക് ഖഫൂറിന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബോളിവുഡിൽ ശ്രദ്ധയാർജ്ജിച്ച 'നീ‍‍ര്‍ജ'യിലെ ശ്രദ്ധേയമായ കഥാപാത്രം ചെയ്ത് പ്രശസ്തനായ താരമാണ് ജിം സര്‍ഭ്.



കഴിഞ്ഞദിവസമാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രമായ റാണി പദ്മിനിയുടെ ഫസ്റ്റ്‍‍‍‍ലുക്ക് പുറത്ത് വിട്ടത്. ദീപിക പദുകോണാണ് ഊ കഥാപാത്രം ചെയ്യുന്നത്. പോസ്റ്ററുകളിൽ അക്ഷരാര്‍ഥത്തിൽ റാണിയായി മാറിയ പോസ്റ്ററുകളിലെ ദീപികയുടെ റാണി ലുക്ക് കണ്ട് മനംമയങ്ങിയിരിക്കുകയാണ് ദീപിക ആരാധകര്‍.

നായികയ്ക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രമാണ് ഇത്. രജപുത്ര റാണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ റാണി പത്മാവതിയുടെ ഭര്‍ത്താവ് രഞ്ജൻ സിങ്ങായാണ് ഷാഹിദ് കപൂര്‍ എത്തുന്നത്.



ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ നടിമാരിൽ മുൻപന്തിയിൽ നിൽക്കുന്ന ദീപിക ചിത്രത്തിനായി വാങ്ങിയത് 11 കോടി രൂപയാണ്. രണ്‍വീറും ഷാഹിദും 8 കോടി വീതം വാങ്ങി. ഈ വർഷം ഡിസമ്പർ ഒന്നിനാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Ranveer Singh Is Playing A Bisexual Man In Sanjay Leela Bhansali's 'Padmavati'

Ranveer Singh Is Playing A Bisexual Man In Sanjay Leela Bhansali's 'Padmavati'. He Will Romance Jim Sarbh.

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles