മോഹൻലാൽ ചിത്രമായ "ഒപ്പ"ത്തിലൂടെ അരങ്ങേറ്റം കുറിച്ച ഫോര്‍ മുസിക്സാണ് വില്ലനിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയതെന്നതാണ് ഈ ഗാനത്തിന്‍റെ പ്രത്യേകത. മഞ്ജു വാര്യര്‍, വിശാല്‍, ഹന്‍സിക, ശ്രീകാന്ത്, രാഖി ഖന്ന എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബി. ഉണ്ണികൃഷ്ണന്‍ ചിത്രം ഒരു ക്രൈം ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ചിത്രം ഇതിനോടകം ജനശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു.
ഒരു പോലീസ് ഉദ്യോഗസ്ഥനെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മലയാളത്തിലും തമിഴിലുമായി ഒരുക്കിയിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം റോക്ക്ലൈന്‍ ഫിലിംസാണ് നിര്‍മിച്ചിരിക്കുന്നത്. സിദ്ദിഖ്, രണ്‍ജി പണിക്കര്‍, അജു വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ് എന്നിവരും ചിത്രത്തിലുണ്ട്. മനോജ് പരമഹംസ, എന്‍.കെ ഏക്ബരം എന്നിവരാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹണം കൈകാര്യം ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 28 നാണ് ചിത്രം തിയറ്ററുകളിലെത്തുക.
New Song released From Villain Movie
New Song released from Mohanlal's upcoming Movie Villain
Mobile AppDownload Get Updated News