Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീം വീണ്ടും ഒരുമിക്കുന്നു; 5 ഭാഷകളില്‍ റിലീസ്

$
0
0

കഴിഞ്ഞവര്‍ഷം തിയേറ്ററുകളിലെത്തി ബോക്സ് ഓഫീസില്‍ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ‘ഒപ്പ’ത്തിന് ശേഷം മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീം വീണ്ടും ഒരുമിക്കുന്നു. അഞ്ച് ഭാഷകളിലാണ് ചിത്രത്തിന്റെ റിലീസ്. ചിത്രത്തിന്‍റെ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിളയാണ് ഫെയ്‌സ്ബുക്കിലൂടെ ഇൗ വിവരം ആദ്യമായി പുറത്തുവിട്ടത്. 2018 ലായിരിക്കും ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിക്കുകയെന്നും കുരുവിള പറയുന്നു.

സാജു തോമസ് തിരക്കഥയും അജോയ് വര്‍മ്മ സംവിധാനവും നിര്‍വ്വഹിക്കുന്ന തന്‍റെ അടുത്ത ചിത്രത്തെ കുറിച്ച് മോഹന്‍ലാല്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനും അജോയ് വര്‍മ്മയുടെ ചിത്രത്തിനും ശേഷമായിരിക്കും മോഹന്‍ ലാല്‍ പ്രിയദര്‍ശന്‍ ചിത്രം ഒരുങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആര്യന്‍ , ചിത്രം, വന്ദനം, താളവട്ടം തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീം മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ ഒപ്പത്തിന്‍റെ ഹിന്ദി റീമേക്കും ഒരുങ്ങുന്നുണ്ട് . അജയ് ദേവ് ഗണ്‍‍ ആണ്‍ മോഹന്‍ ലാലിന്‍റെ റോളില്‍.

Mohanlal's Priyadarshan project will speak five languages

It is happening again, a collaboration between Mohanlal and Priyadarshan which will speak many languages. The news was announced by the producer of the movie












Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503