Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

ചാക്കോച്ചന് പിറന്നാൾ സമ്മാനമായി 'കുട്ടനാടൻ മാർപാപ്പ': ഫസ്റ്റ്‍‍ലുക്ക്

$
0
0

ഇന്ന് 41 ാം പിറന്നാൾ ആഘോഷിക്കുന്ന മലയാളികളുടെ നിത്യഹരിത ചോക്ലേറ്റ് ഹീറോ ആയ ചാക്കോച്ചന് പിറന്നാൾ സമ്മാനമായി 'കുട്ടനാടൻ മാർപാപ്പ' ടീം. ചിത്രത്തിൻ്റെ ഫസ്റ്റ്‍‍ലുക്ക് പോസ്റ്റര്‍ ഇന്ന് പുറത്ത് വിട്ടു. ചാക്കോച്ചൻ തന്നെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇത് ക്യാമറ വെള്ളത്തിൽ വീണ കഥയല്ല ക്യാമറയുമായി വെള്ളത്തിൽ ചാടിയ ക്യാമറാമാന്‍റെ കഥയാണ് എന്ന തലക്കുറിപ്പോടെയാണ് ചാക്കോച്ചൻ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്.




പിറന്നാളിന് കിട്ടിയ സ്നേഹമാണ് ഈ പോസ്റ്ററെന്നും തന്‍റെ നാട്ടിൻ പുറമായ ആലപ്പുഴയിൽ തന്നെയാകും ചിത്രീകരണം നടക്കുക എന്നും താരം വ്യക്തമാക്കി. സലിംകുമാര്‍ സംവിധാനം ചെയ്ത് നായകനായഭിനയിച്ച കറുത്ത ജൂതന്‍റെ കാമറാമാനായ ശ്രീജിത്ത് വിജയനാണ് സംവിധാനം. ചിത്രീകരണം നവംബര്‍ 20ന് ആലപ്പുഴയില്‍ തുടങ്ങും.

മലയാളം മൂവി മേക്കേഴ്സിന്‍രെ ബാനറില്‍ ഹസീബ് ഹനീഫ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അലമാരിയിലൂടെ ശ്രദ്ധേയയായ അതിഥി രവിയാണ് നായിക. പ്രണവ് മോഹന്‍ലാലിനൊപ്പം ആദിയിൽ അഭിനയിച്ച്‌ വരികയാണ് അതിഥി ഇപ്പോള്‍. ഇന്നസെന്‍റ്, രമേഷ് പിഷാരടി, ധര്‍മ്മജന്‍, അജു വര്‍ഗീസ് എന്നിവരാണ് കുട്ടനാടന്‍ മാര്‍പാപ്പയിലെ മറ്റ് താരങ്ങൾ.

Kunchacko Boban's next Kuttanadan Marpappa; First Look poster is out on his birthday

Kunchacko Boban Birthday Special: Gift from his New Film Team; Kuttanadan Marpappa First Look poster is out

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>