വേറിട്ട വേഷപ്പകര്‍ച്ചയുമായി ഇന്ദ്രന്‍സ് വീണ്ടും പ്രേക്ഷകരെ ഞെട്ടിക്കാനെത്തുന്നു. ഇന്ദ്രന്‍സ് മുഖ്യ വേഷത്തിലെത്തുന്ന 'പാതി'യുടെ ട്രെയിലര്‍ പുറത്ത് വിട്ടു. നാട്ടുവൈദ്യനായ കമ്മാരന്‍ എന്ന വിരൂപനായ തെയ്യം മുഖമെഴുത്തുകാരന്‍റെ വേഷത്തിലാണ് ഇന്ദ്രന്‍സ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചന്ദ്രന്‍ നരിക്കോട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോയ് മാത്യുവും ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒതേനൻ എന്ന തെയ്യ കലാകാരനെയാണ് ജോയ് മാത്യു ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പ്രഗത്ഭ ചമയകലാകാരനായ പട്ടണം റഷീദ് ആണ് ഇന്ദ്രൻസിന്‍റെ കഥാപാത്രത്തിന് പൂര്‍ണത കൈവരുത്തിയിരിക്കുന്നത്.
പാതിബോധവും കാഴ്ചയും ഉള്ള കഥാപാത്രത്തെയാണ് ഇന്ദ്രനസ് അവതരിപ്പിക്കുന്നത്. നവാഗതനായ വിജേഷ് വിശ്വമാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. കലാഭവന്‍ ഷാജോണ്‍, കലിംഗ ശശി, സന്തോഷ് കീഴാറ്റൂര്‍, വത്സലാ മേനോന്‍, സീമ ജി. നായര്‍, ടി. പാര്‍വതി എന്നിവരും ചിത്രത്തിൽ മറ്റ് വേഷങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
Indrans's New Movie Named Paathi; Trailer is out
Indrans's New Movie Named Paathi Official Trailer released
Mobile AppDownload Get Updated News