കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി കുഞ്ഞാലി മരയ്ക്കാറാകുന്നെന്ന വാര്‍ത്തയ്ക്ക് സ്ഥിരീകരണമുണ്ടായത്. ടി.പി. രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നൊരുക്കുന്ന തിരക്കഥയിലൊരുങ്ങുന്ന ചിത്രം ഓഗസ്റ്റ് സിനിമാസ് നിർമിക്കും. മോഹൻലാൽ നായകനാകുന്ന കുഞ്ഞാലി മരയ്ക്കാര്‍ ചിത്രം നിർമാതാവ് സന്തോഷ് ടി കുരുവിള സ്ഥിരീകരിച്ചു. മലയാളസിനിമയിലെ ഏറ്റവും ചിലവേറിയ സിനിമയായിരിക്കും മോഹൻലാൽ നായകനാകുന്ന കുഞ്ഞാലി മരയ്ക്കാര്‍. അടുത്ത വര്‍ഷം ഒക്ടോബറിൽ ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിക്കുമെന്നും നിര്‍മ്മാതാവ് വ്യക്തമാക്കി.
കുഞ്ഞാലി മരയ്ക്കാർ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിനായി 200 കോടിയാണ് കണക്കാക്കിയിരിക്കുന്നത്. ചിത്രം അഞ്ചു ഭാഷകളിലാണ് ഒരുങ്ങുകയെന്നും .സന്തോഷ് ടി കുരുവിള വ്യക്തമാക്കി. മമ്മൂട്ടി ചിത്രം കുഞ്ഞാലി മരയ്ക്കാർ 4 എന്ന പേരിലാണ് പുറത്തിറങ്ങുക.
Mohanlal also as Kunjali Marakkar
Mohanlal also coming as Kunjali Marakkar; Mammootty's Kunjali Marakkar movie Named as Kunjali Marakkar IV
Mobile AppDownload Get Updated News