യാത്രകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. യാത്രകള്‍ എനിക്ക് ഹരമാണ്. ഇത് പൂര്‍ണമായും ശരിവക്കുന്നതാണ് മംമ്ത കഴിഞ്ഞ ആഴ്ചയില്‍ നടത്തിയ യാത്രകള്‍. അഞ്ചു ദിവസത്തില്‍ നാലു രാജ്യങ്ങളാണ് നടി സന്ദര്‍ശിച്ചത്. ജോലി സംബന്ധമായാണ് ലോസ് ആഞ്ചലസിലേക്ക് പോകേണ്ടി വന്നത്. എന്നാല്‍ പിന്നീട് ലണ്ടനിലേക്കും ദുബായിലേക്കും മസ്കറ്റിലേക്കും പോയതിനുശേഷമാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത് എന്ന് നടി പറഞ്ഞു.
അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ സ്ഥിരതാമസമാക്കിയ നടി തന്‍റെ ഒഴിവു സമയം ചെലവിടുന്നത് യാത്രകളിലൂടെയാണെന്ന് പറഞ്ഞു. കാര്‍ വാടകക്കെടുത്ത് ചുറ്റിനടക്കലാണ് തന്‍റെ പ്രധാന പരിപാടി എന്നാല്‍ കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഒപ്പം ചെലവഴിക്കാനും താന്‍ സമയം കണ്ടെത്തുന്നുണ്ടെന്ന് മംമ്ത പറഞ്ഞു.
Mobile AppDownload Get Updated News