''കമ്മട്ടിപ്പാട''ത്തിലെ അത്യുഗ്രൻ പ്രകടനത്തിനു ശേഷം മറ്റൊരു മികച്ച കഥാപാത്രവുമായി വിനായകൻ വീണ്ടും. ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കുന്ന 'ഈ.മാ.യൗ'ലെ അയ്യപ്പൻ എന്ന കഥാപാത്രം വിനായകന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കുമെന്നാണറിയുന്നത്. ഒരു കടലോരഗ്രാമത്തിൽ നടക്കുന്ന സംഭവങ്ങളാണ് ആക്ഷേപഹാസ്യരീതിയിൽ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഇതിവൃത്തം. വിനായകനുപുറമെ ചെമ്പൻ ജോസ്, ദിലീഷ് പോത്തൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ട്.
Mobile AppDownload Get Updated News