ദുൽഖര്‍ സൽമാന് ബോളിവുഡിൽ തിരക്കേറുന്നു. അനുരാഗ് കശ്യപിന്‍റെ അടുത്ത ചിത്രത്തിൽ ദുൽഖറാണ് നായകൻ. ആകാശ് ഖുറാന ഒരുക്കുന്ന കർവാനിലൂടെ ഇർഫാന്‍ ഖാനൊപ്പം ദുൽഖർ ആദ്യ ബോളിവുഡ് ചിത്രം പൂർത്തിയാക്കിയതിന് പിന്നാലെയാണ് പുതിയ ഓഫറെത്തിയിരിക്കുന്നത്. മിഥില പൽകാറാണ് കർവാനിലെ മറ്റൊരു താരം.
ആനന്ദ് എൽ റായ് നിർമിച്ച് അനുരാഗ് സംവിധാനം ചെയ്യുന്ന മൻമര്‍സിയാൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ദുൽഖർ നായകനായി എത്തുന്നത്. താപ്സി പന്നു, വിക്കി കൗശൽ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ത്രികോണ പ്രണയ കഥയാണ് ചിത്രത്തിന്‍റെ പ്രമേയമാകുന്നത്.
Mobile AppDownload Get Updated News