Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

അനുഷ്കയുടെ വിവാഹ ട്വീറ്റാണ് 2017 ലെ സുവർണ ട്വീറ്റ്

$
0
0

വിരുഷ്ക വിവാഹമാണ് ഈയിടെയായി ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട വിഷയം. ഇറ്റലിയിൽ വച്ചായിരുന്നു വിരാട് കോഹ്ലി-അനുഷ്ക വിവാഹം. വിരാടുമായുള്ള തന്‍റെ വിവാഹ വാർത്ത ആരാധകരിൽ എത്തിക്കുന്നതിനായി അനുഷ്ക ചെയ്ത ട്വീറ്റാണ് ഈ വർഷത്തെ സുവർണ്ണ ട്വീറ്റായി പ്രഖ്യാപിച്ചിരിക്കുന്നത്.


'ഈ പ്രണയത്താല്‍ ഇനിയെന്നും ഒന്നായിരിക്കുമെന്ന് ഞങ്ങള്‍ പരസ്പരം വാക്കു നല്‍കിയിരിക്കുന്നു' എന്ന് തുടങ്ങുന്ന ട്വീറ്റാണ് 2017 ലെ സുവർണ ട്വീറ്റായി തെരഞ്ഞെടുത്തത്. ട്വിറ്ററിൽ ഏറ്റവും കൂടുതൽ ആളുകൾ റീട്വീറ്റ് ചെയ്തതും അനുഷ്കയുടെ ഈ ട്വീറ്റ് ആയിരുന്നു. മറ്റൊരു ചിത്രത്തിനൊപ്പം വിരാട് കോഹ്ലി പങ്കുവച്ച ഇതെ ട്വീറ്റ് നടൻ സൂര്യ നായകനാകുന്ന താനാ സേർന്ത കൂട്ടത്തിന്‍റെ സെക്കൻഡ് ലുക്ക് പങ്കുവച്ച ട്വീറ്റിനെ കടത്തിവെട്ടുകയും ചെയ്തു.


ഈ വർഷം ട്വിറ്ററിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട നായകന്മാരായിരുന്നു ഷാരുഖ് ഖാനും സൽമാൻ ഖാനും. അമിതാഭ് ബച്ചന്‍, അക്ഷയ് കുമാര്‍, വരുണ്‍ ധവാന്‍, എ.ആര്‍ റഹ്മാന്‍ തുടങ്ങിയവരും പട്ടികയിലുണ്ട്. ഈ വര്‍ഷം ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ് ദീപിക പദുക്കോണ്‍. പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്, ശ്രദ്ധ കപൂര്‍ തുടങ്ങിയവരും പട്ടികയിയിൽ ഇടംതേടി.

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>