Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

'ക്വീനി'ലെ ഗാനം തരംഗമാകുന്നു

$
0
0

തേച്ചിട്ടു പോയ പെണ്ണിന്റെ വീട്ടുകാരെ സ്നേഹം കൊണ്ട് കീഴടക്കുന്ന കാമുകൻ. ക്വീനിലെ മനോഹരമായ ഗാനം തരംഗമാകുന്നു. നഷ്ട പ്രണയം അങ്ങനെയാണ്. മനസിലേക്കു മറ്റൊരാൾ വന്നാലും ഒരുപാടു നല്ല കൂട്ടുകാരുണ്ടെങ്കിലും ആ പ്രണയത്തിന്റെ ഓർമകൾ ഒരു വിങ്ങലായി ഉള്ളിലെപ്പോഴുമുണ്ടാകും.


ചിത്രത്തിലെ വെണ്ണിലവേ എന്ന പാട്ട് ആ വാക്കു പോലെ മനോഹരമാണ്. മനസു തൊടുന്ന ഗാനം. പാട്ടിലെ നായകന്റെ ചിരിയും നായികയുടെ കരുതലും അവരുടെ കൂട്ടുകാരുടെ മണ്ടത്തരങ്ങളും പിന്നെ ഈണവും എല്ലാം ചേർന്നതാണ്. ഈ പാട്ട് യുട്യൂബ് ട്രെൻഡിങിൽ ആദ്യ അഞ്ചിൽ ഇടം നേടികഴിഞ്ഞു.

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>