ഹൈദരാബാദ്: ലൈംഗിക പീഡനക്കേസില്‍ പ്രശസ്ത തെലുങ്ക് ഗസല്‍ ഗായകന്‍ കേസിരാജു ശ്രീനിവാസ് അറസ്റ്റിലായി. റേഡിയോ ജോക്കിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗായകനെ പോലീസ് അറസ്റ്റ് ചെയ്തത്. ‘ഗസല്‍ ശ്രീനിവാസ്’ എന്ന പേരില്‍ അറിയപ്പെടുന്ന ഗായകനെതിരെ ഡിസംബര്‍ 29-നാണ് യുവതി പരാതി നല്‍കിയത്. കഴിഞ്ഞ 9 മാസമായി ശ്രീനിവാസ് യുവതിയെ പീഡിപ്പിക്കുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു.
എന്നാല്‍ യുവതിയുടെ ആരോപണങ്ങള്‍ നിഷേധിച്ച ശ്രീനിവാസ് താന്‍ ഒരിക്കലും യുവതിയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും വ്യക്തമാക്കി. ഒരു പരിപാടിയില്‍ 76 ഭാഷകളില്‍ പാടി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയ ഗായകനാണ് ശ്രീനിവാസ്.
Mobile AppDownload Get Updated News