പ്രമുഖ വസ്ത്രാലങ്കാര വിദഗ്ധ രോഷ്നി ദിനകര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഷാന്‍ റഹ്മാനാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് ബെന്നിയും മഞ്ജരിയുമാണ്. പോര്‍ച്ചുഗലില്‍ ചിത്രീകരിച്ച ഗാനരംഗം മനോഹരമായ ദൃശ്യങ്ങളാല്‍ സമ്പന്നമാണെങ്കിലും പാർവതിയും പൃഥിയും ചേർന്നുള്ള ഗാന രംഗത്തിന് വിമർശനങ്ങൾ ഏറി വരികയാണ്. പാട്ടിനെതിരെ ട്രോളുകളും ഇറക്കിയിട്ടുണ്ട്.
സൂപ്പര്‍ ഹിറ്റ് ചിത്രമായ എന്ന് നിന്‍റെ മൊയ്തീന് ശേഷം പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന ചിത്രമാണ് മൈ സ്റ്റോറി. പാട്ടിനോടുള്ള പ്രേക്ഷകരുടെ പ്രതികരണം ഏറെ വേദനയുണ്ടാക്കുന്നുവെന്നാണ് ഷാൻ റഹ്മാനും റോഷ്നി ദിനകറും പ്രതികരിച്ചത്.
Mobile AppDownload Get Updated News