''എന്‍റെ ശിവനേ...'' എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ റിലീസ് മോഹൻലാൽ ആണ് നിർവഹിച്ചിരിക്കുന്നത്. പാട്ട് കേട്ട ശേഷം മോഹൻലാൽ സുരാജിനേയും ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരേയും അഭിനന്ദിച്ചു. സംഗീത സംവിധാന രംഗത്തേക്കുള്ള സയനോരയുടെ കാൽവെപ്പിന് വേദിയായി മാറിയിരിക്കുകയാണ് ചിത്രം. നേരത്തെ ചിത്രത്തിലെ ചക്ക പാട്ടും ഹിറ്റായിരുന്നു.
കോൺസ്റ്റബിൾ കുട്ടൻ പിള്ളയെന്ന പോലീസ് കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്. ജീൻ മാർക്കോസാണ് ചിത്രത്തിന്‍റെ സംവിധായകൻ. നാളെയാണ് ഗാനത്തിന്‍റെ പൂർണ വീഡിയോ പുറത്തിറങ്ങുന്നത്.
Mobile AppDownload Get Updated News