ഹൈദരാബാദ്: തെലുങ്ക് താരം ചിരഞ്‌ജീവി രാഷ്‌ട്രീയത്തിന് ബ്രേക്ക് നൽകി സിനിമയിലേക്ക് തിരിച്ചെത്തുന്നു. മുൻ മന്ത്രിയും കോൺഗ്രസ് എംപിയുമായ താരം 8 വർഷത്തെ ഇടവേളക്കുശേഷമാണ് മടങ്ങിയെത്തുന്നത്.
വിജയ് ചിത്രം കത്തിയുടെ റീമേക്കിലാണ് ചിരഞ്‌ജീവി അഭിനയിക്കുന്നത്. അദ്ദേഹത്തിന്‍റെ 150-ആം ചിത്രം കൂടിയാണിത്. സിനിമയുടെ ചിത്രീകരണം ഹൈദരാബാദിൽ ആരംഭിച്ചു. താരത്തിന്‍റെ മകൻ രാമചന്ദ്ര തേജ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വി.വി വിനായക് ആണ്.
സഞ്‌ജയ് ദത്ത് നായകനായ സൂപ്പർഹിറ്റ് ഹിന്ദി ചിത്രം ലഗേ രഹോ മുന്നാ ഭായിയുടെ റീമേക്ക് ആയ ശങ്കർ ദാദ സിന്ദാബാദ് (2007) ആണ് ചിരഞ്‌ജീവിയുടെ അവസാന ചിത്രം.
Mobile AppDownload Get Updated News