മഞ്ജു വാര്യര്‍ നായികയാവുന്ന 'കരിങ്കുന്നം 6s ' ലെ ഓഡിയോ ഗാനങ്ങൾ റിലീസ് ചെയ്തു. സ്പോര്‍ട്സ് പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിന്‍റെ സംവിധാനം ദീപു കരുണാകരനാണ് നിർവഹിച്ചിരിക്കുന്നത് . രാഹുൽ രാജാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ.
സിനിമയിലെ മൂന്ന് ഗാനങ്ങളുടെ ഓഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്.
മഞ്ജുവിനെ കൂടാതെ ശ്യാമപ്രസാദ്, മേജര്‍ രവി, മണിയന്‍പിള്ള രാജു, ബൈജു, അനീഷ്, നോബി, പത്മരാജ് രതീഷ്, സുദേവ് നായര്‍, സന്തോഷ് കീഴാറ്റൂര്‍, പ്രദീപ് കോട്ടയം, സുധീര്‍ കരമന, ജഗദീഷ്, മണിക്കുട്ടന്‍ തുടങ്ങിയവരും ചിത്രത്തിൽ മറ്റു പ്രധാന വേഷത്തിലെത്തുന്നു.
Mobile AppDownload Get Updated News