മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുലിമുരുഗനും ജയസൂര്യ നായകനാകുന്ന ഇടിയുടേയും റിലീസിങ്ങ് ഡേറ്റ് തീരുമാനിച്ചു. ട്രെയിലറിലൂടെ തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ പുലിമുരുഗൻ ആഗസ്റ്റ് 15നും ജയസൂര്യയുടെ ആക്ഷൻ ത്രില്ലർ ഇടി ആഗസ്റ്റ്12നും തിയറ്ററുകളിൽ എത്തും.
പുലിമുരുഗന്‍ ജൂലൈ ആദ്യവാരം റിലീസിനായി തീരുമാനിച്ചിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ചില രംഗങ്ങള്‍ വീണ്ടും ഷൂട്ട് ചെയ്യേണ്ടി വന്നതിനാൽ റിലീസിങ്ങ് നീണ്ടുപോയി. ജയസൂര്യ പോലീസ് വേഷത്തിലെത്തുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ് ഇടി.
പൃഥ്വിരാജ്-ജിത്തു ജോസഫ് ചിത്രം ഉൗഴവും ആഗസ്റ്റ് റിലീസിങ്ങ് ചിത്രമാണ്.
Mobile AppDownload Get Updated News