വിവാഹത്തിന് ശേഷം സിനിമയിലേക്ക് അസിന്‍ ഇതുവരെ മടങ്ങി വന്നിട്ടില്ല. ഇപ്പോള്‍ ഇറ്റലിയില്‍ അവധി ആഘോഷത്തിലാണ് താരം. താരത്തിന്റെ പുതിയ സാഹസിക യാത്ര കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ചു. സ്വയം വിമാനം പറപ്പിച്ചാണ് താരത്തിന്റെ പുതിയ യാത്ര. ലേക്ക് കൊമൊയുടെ സമീപമുള്ള എയ്റോ ക്ലബ് കൊമൊയില്‍ നിന്നാണ് അസിന്‍ തന്റെ സാഹസിക യാത്ര ആരംഭിച്ചത്.
30കാരിയായ അസിന്‍ സീ പ്ലേന്‍ പറപ്പിക്കുന്ന ദൃശ്യങ്ങള്‍ താരം തന്നെ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. താരത്തിനൊപ്പം കൊ പൈലറ്റുമുണ്ട്. വേണ്ട നിര്‍ദേശങ്ങള്‍ കൊ പൈലറ്റ് അസിന് കൊടുക്കുന്നുണ്ട്.
Mobile AppDownload Get Updated News