മോഹന്‍ലാലിനെ നായകനാക്കി താന്‍ കുഞ്ഞാലി മരയ്ക്കാര്‍ സംവിധാനം ചെയ്യാന്‍ പോകുന്നു എന്ന് പ്രിയദര്‍ശന്‍ പരസ്യമാക്കിയതിന് പിന്നാലെ താനും സന്തോഷ് ശിവനും ചേര്‍ന്ന് കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രം ചെയ്യാന്‍ പോകുന്നു എന്ന് മമ്മൂട്ടി സാമൂഹിക മാധ്യമങ്ങള്‍ വഴി അറിയിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ആശിര്‍വാദ് സിനിമാസിന്‍റെ ബാനറിലാണ് മരക്കാർ ഒരുങ്ങുന്നത്. ആശിർവാദിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണിത്. കോണ്‍ഫിഡന്റ് ഗ്രൂപ്പും മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റുമാണ് സഹനിർമാതാക്കൾ.
നവംബര്‍ ഒന്നിന് ചിത്രീകരണം ആരംഭിക്കുന്ന മരക്കാറിന് മൂന്ന് മാസത്തോളം നീളുന്ന ഷെഡ്യൂളാണ് തീരുമാനിച്ചിരിക്കുന്നത്. പകുതിയും കടലില്‍ ഷൂട്ട് ചെയ്യുന്നതിനാലും ദൈര്‍ഘ്യമേറിയ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആവശ്യമുള്ളതിനാലും റിലീസ് തീയതി പിന്നീടേ പ്രഖ്യാപിക്കുകയുള്ളൂ എന്നും ഈ സിനിമ തന്റെയും ലാലിന്റെയും സ്വപ്‌നമാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.
ഇതിന് പുറമെ മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവനും കുഞ്ഞാലി മരയ്ക്കാരുടെ കഥയുമായി എത്തുന്നുണ്ട്.
മമ്മൂട്ടിയുടെ ചിത്രമുണ്ടെങ്കിൽ രണ്ട് കുഞ്ഞാലി മരയ്ക്കാരുടെ ആവശ്യമില്ലെന്ന പ്രസ്താവനയോടൊപ്പം താന്‍ ഈ പ്രോജക്ടില്‍ നിന്നും പിന്മാറുന്നതായി പ്രിയദർശൻ പറഞ്ഞിരുന്നു. എന്നാല്‍ താന്‍ വെറും എട്ട് മാസമേ മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാറിനായി കാത്തുനില്‍ക്കുള്ളൂവെന്നും അതിനുള്ളില്‍ ആ ചിത്രം യാഥാര്‍ഥ്യമായില്ലെങ്കില്‍ മോഹന്‍ലാലിനെ വെച്ച് താന്‍ പ്രഖ്യാപിച്ച ചിത്രം ചെയ്യുമെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു.
തുടര്‍ന്ന് പ്രേക്ഷകരുടെ അനുഗ്രഹം അഭ്യര്‍ഥിച്ച് കൊണ്ട് ഗായകന്‍ എം.ജി ശ്രീകുമാർ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്റെ കുഞ്ഞാലി മരയ്ക്കാര്‍ ഉടന്‍ തുടങ്ങുമെന്ന വാര്‍ത്ത ഫെയ്സ്ബൂക്കിലൂടെ പങ്കുവച്ചു. അതിന് പിന്നാലെ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മമ്മൂട്ടി നായകനാകുന്ന കുഞ്ഞാലി മരയ്ക്കാരുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്നുവെന്നും ജൂലായില്‍ ചിത്രീകരണം ആരംഭിക്കുമെന്നും പറഞ്ഞ് നിര്‍മാതാവ് ഷാജി നടേശനും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുകയുണ്ടായി.
Mobile AppDownload Get Updated News