മണ്മറഞ്ഞ നടി ശ്രീദേവിയുടെ ജീവിതം സിനിമയാവുന്നു. ശ്രീദേവിയുടെ ഭര്‍ത്താവായ ബോണി കപൂറാണ് ചിത്രം ഒരുക്കുന്നത്. ഇവരുടെ ജീവിതകഥ പറയുന്ന ഒരു ഡോക്യൂമെന്ററി ചിത്രമാണ് ബോണി കപൂര്‍ നിര്‍മ്മിക്കുന്നതെന്നാണ് വിവരം. ശ്രീദേവിയുടെ ജീവിതം താന്‍ വെള്ളിത്തിരയിലെത്തിക്കുമെന്ന് ബോണി കപൂര്‍ മുന്‍പ് ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. ചിത്രം കൂടുതല്‍ സമയമെടുത്ത് ചിത്രീകരിക്കാനാണ് ബോണി കപൂര്‍ ആലോചിക്കുന്നത്. ചിത്രം നിര്‍മ്മിക്കുന്നതിനു മുന്‍പായി മൂന്ന് ടൈറ്റിലുകള്‍ ബോണി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞിട്ടുണ്ട്. ശ്രീ ശ്രീദേവി, ശ്രീ,മാം എന്നീ പേരുകളാണ് ബോണി കപൂര്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളത്.
Mobile AppDownload Get Updated News