Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

ദേശീയപുരസ്കാര ചടങ്ങ് ബഹിഷ്കരിക്കുമെന്ന് ജേതാക്കള്‍

$
0
0

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര അവാര്‍ഡ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിതരണം ചെയ്യുന്നതിനെതിരെയുള്ള പ്രതിഷേധം അവസാനിക്കുന്നില്ല. രാഷ്ട്രപതി പുരസ്കാരം നല്‍കിയില്ലെങ്കിൽ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് ജേതാക്കള്‍ വ്യക്തമാക്കി. എല്ലാ ജേതാക്കളും ഒപ്പിട്ട പരാതി വാര്‍ത്താവിതരണമന്ത്രാലയത്തിന് നല്‍കും. ഇന്നു വൈകിട്ട് നാലിന് വിജ്ഞാൻ ഭവനിലാണ് അവാര്‍ഡ് ദാനം സംഘടിപ്പിച്ചിരിക്കുന്നത്. ജേതാക്കളെ അനുനയിപ്പിക്കാനുള്ള കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ശ്രമം പരാജയപ്പെടുത്തിയിരുന്നു.

സര്‍ക്കാര്‍ നിലപാടിൽ ഉറച്ചുനിന്നാൽ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് മന്ത്രിയിൽ നിന്ന് അവാര്‍ഡ് സ്വീകരിക്കാൻ നിര്‍ദേശിക്കപ്പെട്ട മിക്ക അവാര്‍ഡ് ജേതാക്കളും വ്യക്തമാക്കി. രാഷ്ട്രപതിയിൽ നിന്ന് അവാര്‍ഡ് വാങ്ങുന്ന പട്ടിക തയ്യാറാക്കിയതിന്‍റെ മാനദണ്ഡം എന്താണെന്നുള്ള ചോദ്യത്തിന് മന്ത്രി സ്മൃതി ഇറാനിയ്ക്ക് ഉത്തരമില്ലാതെ വന്നതോടെയാണ് പ്രതിഷേധം കനത്തത്. ചടങ്ങിന്‍റെ ക്ഷണക്കത്തിൽ പുരസ്കാരം രാഷ്ട്രപതി സമ്മാനിക്കുമെന്നാണ് അറിയിച്ചിരുന്നതെഹ്കിലും അവസാനനിമിഷം നടത്തിയ പരിഷ്കാരം അംഗീകരിക്കാനാവില്ലെന്നുമുള്ള ഉറച്ച നിലപാടിലാണ് ജേതാക്കള്‍.

പുരസ്കാരദാനച്ചടങ്ങിന് ഒരു ദിവസം മാത്രം ശേഷിക്കേ റിഹേഴ്സൽ പരിപാടിയ്ക്കിടെയായിരുന്നു 11 പേര്‍ ഒഴികെയുള്ളവര്‍ക്ക് രാഷ്ട്രപതി നേരിട്ട് പുരസ്കാരം നല്‍കില്ലെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയായിരിക്കും പുരസ്കാരം നല്‍കുകയെന്നും അറിയിപ്പ് ലഭിച്ചത്. എന്നാൽ

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>