വിനി വിശ്വലാലാണ് ചിത്രത്തിന്‍റെ റിലീസ് നീട്ടിയ വിവരം ആരാധകരെ അറിയിച്ചത്. വിനിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം കാണാം
"തീവണ്ടി" എന്ന് ഞാൻ പേരിട്ടപ്പോഴേ ഒന്ന് ശങ്കിച്ചു,
"ഏഹ്...ഇനി ഈ തീവണ്ടി എങ്ങാനും വൈകി ഓടുമോ?"
ആശങ്കകളും പ്രതീക്ഷകളും ഒരേ തുലാസിൽ വലിഞ്ഞുകയറി ഇരിക്കുന്ന മലയാള സിനിമ ഞങ്ങളെയൊന്ന് തുറിച്ചുനോക്കി...
എന്ത് പറയാനാ...
മേയ് നാലിന് "തീവണ്ടി" റിലീസിനില്ല.
വിഷുവിനെത്തും എന്ന് കരുതിയ ചിത്രം ചില കാരണങ്ങളാൽ വരുന്ന ഈദിനാണ് വെള്ളിത്തിരയിൽ മുത്തമിടുക.
പെരുനാളിന്റെ തലേന്ന് വീണ്ടും തല ചൊറിഞ്ഞു "Christmas Release" എന്നെഴുതാൻ ഇടവരാതിരിക്കട്ടെ...
ആഫ്റ്റെറോൾ മതസൗഹാർദ്ദം, അതല്ലേ ഗാന്ധിജി കണ്ട സ്വപ്നം...
PS:
എവടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ !!!
#Theevandi
Mobile AppDownload Get Updated News