യേശുദാസിന്റെയും ജയരാജിന്റെയും നിലപാടിനെ വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി രംഗത്തെത്തി. എല്ലാ പ്രതിഷേധത്തിലും ചതിയും വഞ്ചനയും ഉണ്ടാകുമെന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്. നാളത്തെ തലമുറയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണിത്. എന്തുകൊണ്ട് രാഷ്ട്രപതി അവാര്‍ഡ് നല്‍കാന്‍ വിസമ്മതിക്കുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. അവാര്‍ഡ് തുക തിരികെ നല്‍കാന്‍ ജേതാക്കള്‍ ആലോചിക്കുന്നുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. അതേസമയം, ചടങ്ങ് ബഹിഷ്‌കരിച്ച അവാര്‍ഡ് ജേതാക്കള്‍ വേദിക്ക് പുറത്ത് പ്രതിഷേധിച്ചു.
Mobile AppDownload Get Updated News