ഫഹദ് ഫാസിൽ, പാര്‍വതി തുടങ്ങിയ 10 മലയാളികളടക്കം 68 പേരാണ് ചടങ്ങ് ബഹിഷ്കരിച്ചത്. എന്നാൽ ഗായകൻ യേശുദാസും സംവിധായകൻ ജയരാജും ഉള്‍പ്പെടെ 11 പേര്‍ രാഷ്ട്രപതിയിൽ നിന്ന് അവാര്‍ഡ് സ്വീകരിച്ചു. ബാക്കിയുള്ള ജേതാക്കള്‍ക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും സഹമന്ത്രി രാജ്യവര്‍ധൻ സിങ് റാത്തോഡും ചേര്‍ക്ക് പുരസ്കാരം സമ്മാനിച്ചു. വേദിയിൽ ഉണ്ടായിരുന്നവരെക്കാള്‍ ചടങ്ങ് ബഹിഷ്കരിച്ചവരായിരുന്നു കൂടുതൽ.
രാഷ്ട്രപതിയല്ല അവാര്‍ഡ് നല്‍കുന്നതെങ്കിൽ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് കാണിച്ച് പ്രതിഷേധക്കാര്‍ കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കിയിരുന്നെങ്കിലും വ്യക്തമായ മറുപടി ലഭിക്കുകയുണ്ടായില്ല. കത്തിൽ യേശുദാസും ജയരാജും ഒപ്പിട്ടിരുന്നു. ഇന്നലെ രാവിലെ കേന്ദ്രവാര്‍ത്താവിതരണമന്ത്രി സ്മൃതി ഇറാനിയുമായി നടത്തിയ ചര്‍ച്ചയും പരാജയമായിരുന്നു. ജൂറി ചെയര്‍മാൻ ശേഖര്‍ കപൂറും ജേതാക്കള്‍ താമസിക്കുന്ന ഹോട്ടലിലെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ജേതാക്കളിൽ ഭൂരിപക്ഷവും ചടങ്ങ് ബഹിഷ്കരിക്കുമെന്ന് ഉറപ്പായതോടെ വേദിയിലെത്താത്തവുരുടെ കസേരകളിലെ നെയിംപ്ലേറ്റുകല്‍ എടുത്തുമാറ്റി. വേദിയിൽ ഡമ്മികളെ ഇരുത്തിയാണ് പരിപാടി ആരംഭിച്ചതെന്ന് ചടങ്ങ് ബഹിഷ്കരിച്ച സംഗീതസംവിധായകൻ രമേഷ് നാരായണൻ മാധ്യമങ്ങളോടു പറഞ്ഞു.
ഒരുപാട് പുതിയ ആളുകളടക്കം വളരെ പ്രതീക്ഷയോടെയാണ് തങ്ങള്‍ ചടങ്ങിനെത്തിയതെന്നും എന്നാൽ പങ്കെടുക്കാതെ മടങ്ങേണ്ടി വന്നതിൽ വിഷമമുണ്ടെന്നും നടി പാര്‍വതി പറഞ്ഞു. ന്യായമായ മറുപടിയ്ക്കായി കാത്തിരുന്നെങ്കിലും ലഭിച്ചില്ലെന്നും നടി പറഞ്ഞു.
യേശുദാസിനും ജയരാജിനും പുറമെ എ ആര്‍ റഹ്മാൻ, നടിമാരായ റിധി സെൻ, ദിവ്യ ദത്ത, നടൻ പങ്കജ് ത്രിപാഠി തുടങ്ങിയവരും വിഗ്യാൻ ഭവനിലെ ചടങ്ങിനെത്തി.
അവാര്‍ഡ് ദാനച്ചടങ്ങിനു ശേഷം നടത്തിയ അത്താഴവിരുന്നും പ്രതിഷേധക്കാര്‍ ബഹിഷ്കരിച്ചു. രാഷ്ട്രപതി നേരിട്ട് അവാര്‍ഡ് തരണമെന്നതായിരുന്നു തങ്ങളുടെ ആവശ്യമെന്നും എന്നാൽ താമസിക്കുന്ന ഹോട്ടലിലോ വീട്ടിലോ എത്തിച്ചു തന്നാൽ അവാര്‍ഡ് സ്വീകരിക്കുമെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു. ചടങ്ങ് ബഹിഷ്കരിക്കുക മാത്രമാണ് ചെയ്തതെന്നും അവാര്‍ഡ് നിരസിച്ചിട്ടില്ലെന്നും അവര്‍ മാധ്യമങ്ങളോടു പറഞ്ഞു.
Mobile AppDownload Get Updated News