നീരാളി എന്നത് ഒരു ത്രില്ലര്‍ ചിത്രമാണെന്നും ഇതില്‍ സണ്ണി ജോര്‍ജ്ജ് എന്ന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നതെന്നും മോഹന്‍ലാല്‍ മുമ്പ് പുറത്തുവന്ന പ്രോമോയില്‍ പറഞ്ഞിരുന്നു. നിഗൂതകള്‍ നിറഞ്ഞ ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കു്ന്നത്. സുരാജ് വെഞ്ഞാറമൂടും ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മോഹന്‍ലാലിനെ നായകനാക്കി അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന നീരാളി സ്റ്റൈലൈസ്ഡ് ത്രില്ലര്‍ ചിത്രമാണ്. മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ കമ്പ്യൂട്ടർ ഗ്രാഫിക്‌സ് ചിത്രമാണ് നീരാളി.
നവാഗതനായ സാജു തോമസാണ് തിരക്കഥ. സന്തോഷ് തുണ്ടിയിലാണ് ക്യാമറ. അജോയ് വര്‍മ്മ എഡിറ്റിംഗും നിര്‍വ്വഹിക്കും. ദസ്‌തോല, എസ്.ആര്‍.കെ എന്നീ ഹിന്ദി ചിത്രങ്ങളുടെ സംവിധായകനായ അജോയ് വര്‍മ്മയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്. മുംബൈ, തായ്‌ലാന്‍ഡ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം. ചിത്രത്തിന്റെ റിലീസ് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.
Mobile AppDownload Get Updated News