ഇരുട്ട് അറയില്‍ മുരട്ട് കുത്തിലെ അഭിനേതാക്കളോടും അണിയറ പ്രവര്‍ത്തകരോടും ഞങ്ങള്‍ക്ക് ഒരു കാര്യം ചോദിക്കാനുണ്ട്. നിങ്ങള്‍ക്ക് കുടുംബത്തോടൊപ്പം ഇത്തരത്തിലുള്ള ഒരു സിനിമ കാണാന്‍ സാധിക്കുമോ? സ്ത്രീകളെ ഇത്രമാത്രം മോശമായി കാണിക്കാന്‍ സാധിക്കുമോ? സ്വവര്‍ഗാനുരാഗം ലൈംഗിക വൈകൃതമൊന്നുമല്ല.
ഞാന്‍ ഒരു ട്രാന്‍സ് ജെന്‍ഡറാണ്. ഞങ്ങളെപ്പോലുള്ളവര്‍ സമൂഹത്തില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. ഇപ്പോഴും ഇരുട്ടറയില്‍ നിന്ന് പുറത്ത് വന്നിട്ടില്ല ഞങ്ങള്‍. ഈ അവസരത്തില്‍ സഹായിക്കുന്നതിന് പകരം അടിച്ചമര്‍ത്താനാണ് മുഖ്യധാരാ സിനിമാപ്രവര്‍ത്തകര്‍ ഇത്തരം സിനിമകളിലൂടെ ശ്രമിക്കുന്നത്.
ഞങ്ങള്‍ക്ക് സന്തോഷമായി ജീവിക്കണം. കാപട്യം കാണിക്കാനായി മുഖംമൂടി അണിയാത്തതാണോ ഞങ്ങള്‍ ചെയ്യുന്ന തെറ്റ്. ഇവിടെ എല്ലാവര്‍ക്കും ജീവിക്കണം. ഗൗതം കാര്‍ത്തിക് ജീവിതത്തില്‍ പൊരുതി വന്ന നടല്ല. മണിരത്നം അവതരിപ്പിച്ച നടനാണ്. പ്രശസ്ത സിനിമാതാരം കാര്‍ത്തികിന്റെ മകന്‍. ഗൗതം കുറച്ച് കൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നു. സംവിധായകനും ഗൗതം കാര്‍ത്തികും മാപ്പ് പറയണം.
നടികര്‍ സംഘം ജനറല്‍ സെക്രട്ടറി വിശാലിന് ഞങ്ങള്‍ കത്ത് അയച്ചിട്ടുണ്ട്. വിശാല്‍ ഇടപെടണം. അദ്ദേഹത്തെ പോലുള്ള ആര്‍ജവമുള്ള സിനിമാക്കാര്‍ ഈ വിഷയത്തില്‍ ശക്തമായ നിലപാട് എടുത്താല്‍ തമിഴ് സിനിമയില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കില്ല. പോലീസില്
പരാതി നല്‍കുന്ന അവസരത്തില്‍ വിശാലിനെ വിളിച്ചിരുന്നു. അദ്ദേഹം തിരക്കാണെന്നും സെക്രട്ടറിയെ അയക്കാമെന്നും പറഞ്ഞു. പക്ഷേ ആരും വന്നില്ല. ഗൗതം കാര്‍ത്തിക്കും വലിയ വീട്ടിലെ പയ്യന്‍ ആയതുകൊണ്ടാണോ വിശാല്‍ വരാത്തതെന്ന് എനിക്കറിയില്ല.
ഞങ്ങളുമായി ഒരു സംവാദത്തിന് ഇരുട്ട് അറയില്‍ മുരുട്ട് കുത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തയ്യാറാകണം. പെണ്‍കുട്ടികളെ മടുത്ത് പുരുഷന്‍മാരുടെ കൂടെ പോകുന്നു എന്ന സംഭാഷണം സിനിമയിലുണ്ട്. സ്വവര്‍ഗരതിയെക്കുറിച്ച് ഇവര്‍ എന്താണ് ധരിച്ചു വച്ചിരിക്കുന്നത് എന്നും ഇവര്‍ ചോദിക്കുന്നു. ചിത്രം കാണാന്‍ നിരവധി പേര്‍ എത്തുന്നുണ്ട് എന്നാണ് സംവിധായകന്‍ അവകാശപ്പെടുന്നത്. സന്തോഷ് പി ജയകുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. ഗൗതം കാര്‍ത്തിക്, വൈഭവി സാന്ദില്യ, കരുണാകരന്‍, ബാല ശരവണന്‍, ജോണ്‍ വിജയ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. കെഇ ജ്ഞാനവേല്‍ രാജയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
Mobile AppDownload Get Updated News