കീർത്തി സുരേഷ് നായികയായ മഹാനടിയുടെ തമിഴ്പതിപ്പ് കേരളത്തില്‍ മേയ് 11 ന് പ്രദര്‍ശനത്തിനെത്തും. മമ്മൂട്ടി ചിത്രമായ അങ്കിളിന്റെ വിതരണക്കാരായ സൂര്യ ഫിലിംസാണ് മഹാനടി കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്. തിരുവനന്തപുരത്ത് ന്യൂകോംപ്ലക്സ്, ഏരീസ് പ്ലക്സ് എന്നിവിടങ്ങളിലാണ് മഹാനടി റിലീസ് ചെയ്യുന്നത്. തെന്നിന്ത്യയിലെ സൂപ്പര്‍ നായികയായിരുന്ന സാവിത്രിയുടെ ജീവിതമാണ് മഹാനടി. ചിത്രത്തില്‍ ജെമിനി ഗണേശന്റെ വേഷം അവതരിപ്പിക്കുന്ന ദുല്‍ഖര്‍ സല്‍മാനാണ്.
സാമന്ത അക്കിനേനി, നാഗചൈതന്യ, വിജയ് ദേവര്‍കൊണ്ട, ശാലിനി പാണ്ഡെ, അനുഷ്‌ക ഷെട്ടി, മോഹന്‍ബാബു, രാജേന്ദ്രപ്രസാദ്, പ്രകാശ് രാജ്, ക്രിഷ്, മാളവിക നായര്‍, ഭാനുപ്രിയ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം വൈജയന്തി മൂവീസും സ്വപ്ന ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. മിക്കി ജെ. മേയറാണ് സംഗീത സംവിധാനം.
Mobile AppDownload Get Updated News