Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

ചെമ്പന്‍ വിനോദിന്‍റെ ആദ്യ തമിഴ് ചിത്രം 'ഗോലിസോഡ 2' ജൂണിലെത്തും

$
0
0

ചെമ്പന്‍ വിനോദ് ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രമായ ഗോലിസോഡ 2 അടുത്തമാസം തീയേറ്ററുകളിലെത്തും. ജൂണ്‍ 14നാണ് ചിത്രം റീലിസ് ചെയ്യുക. സമുദ്രക്കനി നായക വേഷത്തിലെത്തുന്ന ചിത്രത്തില്‍ സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. എസ് ഡി വിജയ് മില്‍ട്ടണ്‍ സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വിജയ് മില്‍ട്ടന്‍റെ സഹോദരന്‍ കൂടിയായ ഭരത് സീനി ആണ്.

വിജയ് മില്‍ട്ടണ്‍ തന്നെ തിരക്കഥ രചിക്കുകയും ഛായാഗ്രഹണം നിര്‍വഹിക്കുകയും ചെയ്തിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് അച്ചുവാണ്. അരുണ്‍ ബാലാജി, വിജയ് മില്‍ട്ടണ്‍, ഡെസിങ് പെരിയസാമി എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രത്തിന്‍റെ കഥ രചിച്ചിരിക്കുന്നത്. റഫ് നോട്ട് പ്രൊഡക്ഷന്‍സിന്‍റെ ബാനറിലാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒരു പക്കാ ത്രില്ലര്‍ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.


രോഹിണി, സുഭിക്ഷ, രക്ഷിത ബാബു, ഭരത് സീനി , വിനോദ, ഇസാക്കി ഭരത് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ദീപക് എഡിറ്റ് ചെയ്തിരിക്കുന്ന ഈ ചിത്രത്തിന് സുപ്രീം സുന്ദര്‍ സംഘട്ടനം ഒരുക്കിയിരിക്കുന്നു. ഗോലിസോഡ എന്ന ചിത്രത്തിന്‍റെ നേരിട്ടുള്ള തുടര്‍ച്ചയല്ല ഈ രണ്ടാം ഭാഗം എന്നതാണ് ഏറെ ശ്രദ്ധേയം.

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>