Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

വാമിഖ ഗബ്ബി ഇനി പൃഥിരാജിന്‍റെ നായിക

$
0
0

'ഗോദ'യില്‍ ടോവിനോയുടെ നായികയായെത്തിയ ഗുസ്തിക്കാരി ഇനി പൃഥ്വിരാജിന്‍റെ നായികയാകുമെന്ന് റിപ്പോര്‍ട്ടുകൾ. സോണി പിക്‌ചേഴ്‌സുമായി ചേര്‍ന്ന് പൃഥ്വിരാജ് നിര്‍മിക്കുന്ന നയനിലാണ് പഞ്ചാബി താരം വാമിഖ ഗബ്ബി നായികയാകുന്നത്. എന്നാൽ ഈ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിട്ടില്ല. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടൻ തന്നെയുണ്ടാകുമെന്ന് വാമിഖ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. സോണി പിക്‌ചേഴ്‌സിന്‍റെ ആദ്യ മലയാള സംരംഭം കൂടിയാണ് നയൻ..

ജെനൂസ് മുഹമ്മദാണ് പൃഥ്വിരാജ് നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഹിമാലയത്തിന്‍റെ മഞ്ഞുമലനിരകളുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ മോഷൻ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. പൃഥ്വി മഞ്ഞുമലനിരകളുടെ പശ്ചാത്തലത്തില്‍ തീപ്പന്തമേന്തി നില്‍ക്കുന്ന ചിത്രമാണ് മോഷന്‍ പോസ്റ്ററിലുൾപ്പെടുത്തിയിരിക്കുന്നത്.

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles