ഗൗരവമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യാനായിരുന്നു ലോഹിത ദാസിന് എന്നും ഇഷ്ടം. ലോഹിയുടെ ചിത്രങ്ങളില്‍ ഗാനങ്ങള്‍ക്കും ഹാസ്യങ്ങള്‍ക്കും എന്നും പ്രാധാന്യം കുറവായിരുന്നുവെങ്കിലും ചിത്രങ്ങളില്‍ ഏറെയും വാണിജ്യപരമായി വിജയിക്കുന്ന സിനിമകളായിരുന്നു. സിനിമാപ്രേമികളുടെ മനസ്സിലേക്കിറങ്ങുന്നവ.
നാടക രചനയിലൂടെ കലാ രംഗത്ത് എത്തുകയും പിന്നീട് സിബി മലയില്‍ സംവിധാനം ചെയ്ത തനിയാവര്‍ത്തനം എന്ന സിനിമയുടെ തിരക്കഥ എഴുതിക്കൊണ്ടാണ് സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നത്. തനിയാവര്‍ത്തനത്തിന്റെ മികച്ച വിജയത്തിനു ശേഷം സിബി മലയിലും ലോഹിത ദാസും ചേര്‍ന്ന് ഒട്ടറെ ചിത്രങ്ങള്‍ ചെയ്തു. 1997 ലെ ഭൂതക്കണ്ണാടി എന്ന ചിത്രത്തിലൂടെയാണ് ലോഹിതദാസ് സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്.എന്നാല്‍ തിരക്കഥ എഴുതിയ ചിത്രങ്ങളേക്കാള്‍ മികച്ചതായിരുന്നില്ല അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങള്‍.
സംവിധാനത്തോടൊപ്പം അഭിനയത്തിനായി സമയം കണ്ടെത്താനും മറന്നില്ല. ആധാരം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, ഉദയനാണ് താരം എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്. നമ്മളറിയാതെ നമുക്ക് ചുറ്റും സംഭവിക്കുന്ന പല കാര്യങ്ങളും ലോഹിയുടെ കണ്ണുകളില്‍ ക്യാമറയ്ക്കു മുമ്പിലെ ദൃശ്യങ്ങളായിരുന്നു. അദ്ദേഹത്തിന്റെ മക്കളും ഇപ്പോൾ സിനിമാവഴിയിൽ മുന്നേറുകയാണ്.
05 മെയ് 1955 ലായിരുന്ന ലോഹിതദാസ് ജനിച്ചത്. 28 ജൂൺ 2009നായിരുന്നു മരണം.
നിരവധി പ്രമുഖർ ഈ ദിവസം ലോഹിയുടെ ഓർമ്മകൾ പങ്കുവച്ചു. അതിൽ ഏറ്റവും ഹൃദ്യമായത് നടി മഞ്ജു വാര്യരുടേതായിരുന്നു. താരം ഫേസ് ബുക്കിൽ പങ്കുവച്ചതിങ്ങനെ....
മനസ്സില്‍ എന്നും തങ്ങി നില്‍ക്കുന്ന വെള്ളിത്തിരയിലൂടെ നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ലോഹിയിലൂടെ ജീവിതത്തിലൂടെ ഒരു നിമിഷം. കന്മദം എന്ന വാക്കിന് 'കല്ലിൽ നിന്നൂറി വരുന്നത്' എന്ന് അർഥമുണ്ട്. അങ്ങനെനോക്കിയാൽ ലോഹിസാർ 'കന്മദം' ആയിരുന്നു. കരിങ്കല്ലുപോലുള്ള ജീവിതാനുഭവങ്ങളിൽ നിന്ന് കിനിഞ്ഞിറങ്ങിയ വീര്യവത്തായ പ്രതിഭ. കടന്നുപോയിട്ട് ഇന്ന് ഏഴുവർഷമായെങ്കിലും ലോഹിസാറിന്റെ അസാന്നിധ്യം എനിക്ക് ഒരിക്കലും അനുഭവപ്പെടുന്നില്ല. അനുഗ്രഹത്തിന്റെയും വാത്സല്യത്തിന്റെയും ഒരു കൈപ്പടം എപ്പോഴും മൂർദ്ധാവിനുമീതേയുണ്ടെന്ന തോന്നൽ.
ഇന്നും ആദ്യഷോട്ടിന് മുമ്പ് മനസ്സാപ്രണമിക്കും. ഷൊർണൂർ ഗസ്റ്റ് ഹൗസിൽ വച്ച് ആദ്യമായി കണ്ടപോലെ തന്നെയാണ് ഇപ്പോഴും ഉള്ളിൽ. ലോഹിതദാസ് എന്ന വലിയ മനുഷ്യൻ പാഠങ്ങളായും പാദമുദ്രകളായും ഇന്നും എനിക്ക് മുമ്പേയുണ്ട്. അതിനുപിന്നാലെയാണ് യാത്ര. ഇന്നലെയും ഒരാൾ പറഞ്ഞു: 'കന്മദത്തിലേതുപോലെയുള്ള കഥാപാത്രങ്ങൾ ചെയ്യണമെന്ന്'. സല്ലാപം മുതൽ കന്മദം വരെയുള്ളവയിലെ കഥാപാത്രങ്ങളിലൂടെ ലോഹിസാർ പകർന്നുതന്നതേയുള്ളൂ കൈക്കുള്ളിൽ. അതുകൂപ്പി, ഓർമകളെ ചേർത്തുപിടിച്ച് ഒരിക്കൽക്കൂടി പ്രണാമം... #ManjuWarrier #Lohitadas #Kanmadam
Mobile AppDownload Get Updated News