ഓൺലൈൻ ഡിജിറ്റൽ എന്റർടെയ്‌ൻമെന്റ് ചാനലായ ദി വൈറൽ ഫീവറിന്റെ സിഇഒ ആയ അരുണാഭ് കുമാറും ക്രിയേറ്റീവ് ഡയറക്‌ടറായ ബിശ്വപതി സർക്കാരുമാണ് പട്ടികയിൽ ഒന്നാമത്. എആർ റഹ്‌മാൻ ഗാനങ്ങളിലൂടെ കോളിവുഡിലും ബോളിവുഡിലും പ്രശസ്‌തനായ ബെന്നി ദയാലാണ് പട്ടികയിൽ രണ്ടാമത്.
ബ്ലോട്ട് (ബേസിക് ലൗ ഓഫ് തിംഗ്‌സ്) എന്ന ബ്രാൻഡിൽ അറിയപ്പെടുന്ന ഡിജെ/വിജെ കൂട്ടുകെട്ടിലെ അവിനാശ് കുമാറും ഗൗരവ് മലേക്കറുമാണ് പട്ടികയിൽ മൂന്നാമത്.
സെക്കന്റ് ഷോ എന്ന ആദ്യ സിനിമക്കു തന്നെ ഫിലിം ഫെയർ പുരസ്‌ക്കാരം നേടിയ ദുൽഖർ ചുരുങ്ങിയ കാലയളവ് കൊണ്ടാണ് പ്രേക്ഷകരുടെയും വിമർശകരുടെയും ഹൃദയം ഒരുപോലെ കീഴടക്കിയത്. തെക്കേ ഇന്ത്യയിലും ദുൽഖറിനെ പ്രശസ്‌തനാക്കിയ മണിരത്‌നം ചിത്രമായ ഓക്കെ കൺമണിയിലെ പ്രകടനത്തെ കുറിച്ച് മാഗസിൻ പ്രത്യേകം പരാമർശിക്കുന്നു.
കമ്മട്ടിപ്പാടത്തിലെ പ്രകടനത്തിന് ബോളിവുഡ് സംവിധായകൻ അനുരാപ് കശ്യപിന്റെ പ്രശംസ നേടിയ ദുൽഖർ ബോളിവുഡിലെത്തുമോ എന്നും മാഗസിൻ ചോദിക്കുന്നു.
Mobile AppDownload Get Updated News