ഹോളിവുഡ് സംവിധായകന്‍ മൈക്കിള്‍ ചിമിനോ അന്തരിച്ചു. അമേരിക്കന്‍ സംവിധായകനും എഴുത്തുകാരനും നിര്‍മാതാവുമായിരുന്നു ഇദ്ദേഹം . 1978 ല്‍ ദ് ഡീര്‍ ഹണ്ടര്‍ എന്ന ചിത്രത്തിന് മികച്ച സംവിധായകനുള്ള ഓസ്കര്‍ ലഭിച്ചിട്ടുണ്ട്. ചിമിനോയെ മരിച്ച നിലയില്‍ ലൊസാഞ്ചല്‍സിലെ വീട്ടില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല.
എട്ടു ചിത്രങ്ങളാണ് ചിമിനോയുടേതായി പുറത്തിറങ്ങിയിട്ടുള്ളത്. 1974 ല്‍ തണ്ടര്‍ബോള്‍ട്ട് ആന്‍ഡ് ലൈറ്റ്ഫൂട്ട് ആണ് ആദ്യം സംവിധാനം ചെയ്ത ചിത്രം. രണ്ടാമത്തേതാണ് വിയറ്റ്നാം യുദ്ധത്തെ ആസ്പദമാക്കി എടുത്ത ദ് ഡീര്‍ ഹണ്ടര്‍.
Mobile AppDownload Get Updated News