ബോളിവുഡ് താരം സൽമാൻ ഖാന്റെ വിവാദമായ ബലാത്സംഗ പരാമർശത്തിൽ പ്രമുഖ സെലിബ്രിറ്റികളെല്ലാം അഭിപ്രായം പറഞ്ഞിരുന്നെങ്കിലും മിസ്‌റ്റർ പെർഫക്ഷനിസ്‌റ്റ് ആയ ആമിർ ഖാൻ ഒന്നും പ്രതികരിച്ചിരുന്നില്ല. സൽമാനുമായി അടുത്ത ബന്ധമുള്ള ആമിർ അഭിപ്രായമൊന്നും പറയാതിരുന്നത് ബോളിവുഡിൽ വാർത്തയാവുകയും ചെയ്‌തിരുന്നു. ഒടുവിൽ വിവാദവുമായി ബന്ധപ്പെട്ട് താരം പ്രതികരിച്ചു.
സൽമാന്റെ പരാമർശം നിർഭാഗ്യകരമായെന്നാണ് ആമിർ ഖാന്റെ പക്ഷം. തന്റെ പുതിയ ചിത്രമായ 'ദംഗലിന്റെ' പോസ്‌റ്റർ ലോഞ്ചിനിടെയായിരുന്നു ആമിറിന്റെ പ്രതികരണം.
പുതിയ ചിത്രമായ സുല്‍ത്താന്‍റെ ചിത്രീകരണം കഴിഞ്ഞപ്പോള്‍ താന്‍ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളുടെ അവസ്ഥയിലായിരുന്നെന്ന സൽമാന്‍റെ പ്രസ്താവന ഏറെ വിവാദങ്ങള്‍ സൃഷ്‌ടിച്ചിരുന്നു.
Mobile AppDownload Get Updated News