സോനാക്ഷിയുടെ സാഹസിക ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ ട്രെയിലറിലുള്ളത്. സിനിമയ്ക്ക് വേണ്ടി സോനാക്ഷി കളരി അഭ്യസിച്ചിരുന്നു. തമിഴ് ചിത്രം മൗനഗുരുവിന്റെ റീമേക്കാണ് അകിര. അരുള്‍നിധി, ഇനിയ എന്നിവരെ താരങ്ങളാക്കി ശാന്തകുമാര്‍ സംവിധാനം ചെയ്ത ത്രില്ലറാണ് മൗനഗുരു. ഫോക്‌സ് സ്റ്റാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
സോനാക്ഷി സിന്‍ഹയ്‌ക്കൊപ്പം പിതാവ് ശത്രുഘ്‌നന്‍ സിന്‍ഹയും സിനിമയിലുണ്ട്. കൊങ്കണാ സെന്‍ ശര്‍മ്മയും ചിത്രത്തിലുണ്ട്. സെപ്തംബര്‍ രണ്ടിനാണ് റിലീസ്.
Mobile AppDownload Get Updated News