പ്രിയദര്‍ശന്‍റെയും ലിസിയുടെയും മകള്‍ കല്യാണി സിനിമാരംഗത്ത് തുടക്കം കുറിക്കുന്നു. ഇരുമുഗന്‍ എന്ന സിനിമയിലൂടെയാണ് കല്യാണിയുടെ അരങ്ങേറ്റം. വിക്രം-നയന്‍താര എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്നന്നചിത്രമാണിത്.
ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ അസോഷ്യേറ്റ് ഡയറക്ടര്‍ ആണ് കല്യാണി. അമേരിക്കയിലെ പഠനത്തിന് ശേഷമാണ് കല്യാണി സിനിമാരംഗത്തേക്ക് തിരിഞ്ഞിരിക്കുന്നത്. അച്ഛനെപ്പോലെ സംവിധാനരംഗത്താണ് കല്യാണിക്കും താല്‍പര്യം.
ലിസി തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. വിക്രത്തിനും നയന്‍താരയ്ക്കും ആനന്ദിനും സുരേഷിനും നന്ദിയുണ്ടെന്നും ചിത്രം വലിയൊരു വിജയമാകട്ടെ എന്നും ലിസി അറിയിച്ചു.
Mobile AppDownload Get Updated News