ഹൈദരാബാദിലെ സ്റ്റാര്‍ ഹോട്ടലുകള്‍ നടിക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയെന്നാണ് പുതിയ വർത്തമാനം. ബാധ്യത വരുത്തി തീര്‍ക്കുന്നുവെന്ന കാരണത്താലാണ് ഫൈസ്റ്റാര്‍ ഹോട്ടലുകളില്‍ താമസിക്കുന്നതിന് നയന്‍താരയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഹൈദരാബാദിലെ ഒരു പ്രമുഖ സെവന്‍ സ്റ്റാര്‍ ഹോട്ടല്‍ നയന്‍താരയ്ക്ക് താമസം നിഷേധിച്ചതിന് പിന്നാലെയാണ് ഈ വാര്‍ത്ത പുറത്തുവന്നത്.
നയന്‍സിന്റെ അമിത ദേഷ്യത്താലുണ്ടായ സംഭവങ്ങളാണ് ഹോട്ടലുകളെ ഇതിന് പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ദേഷ്യം വന്നാല്‍ കണ്ണില്‍ കാണുന്ന സാധനങ്ങള്‍ എറിഞ്ഞു പൊട്ടിക്കും. അതുമാത്രമല്ല, ഹോട്ടല്‍ ജീവനക്കാരോട് തട്ടി കേറുന്നതും നയന്‍താരയുടെ സ്ഥിരം പരിപാടിയാണെന്ന് ഹോട്ടല്‍ അധികൃതര്‍ പറയുന്നു.ഹൈദരബാദിലെ മിക്ക സ്റ്റാര്‍ ഹോട്ടലുകാര്‍ക്കും നയന്‍സിന്റെ അടുത്ത് നിന്ന് ഇത്തരത്തിലുള്ള അനുഭവങ്ങളുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട
നയന്‍താര വന്നു പോയാല്‍ പിന്നാല്‍ അറ്റകുറ്റപ്പണിക്കായി ആ മുറി അടച്ചിടേണ്ട അവസ്ഥയാണെന്ന് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞതായും മാധ്യമ റിപ്പോര്‍ട്ടുകളിലുണ്ട്. വിക്രമിനൊപ്പമുള്ള ഇരുമുഖനാണ് പുതിയ റിലീസ്.
Mobile AppDownload Get Updated News