യൂട്യുബിൽ ഏറ്റവും കൂടുതല്‍ ആളുകൾ കണ്ട ഹസ്വ്ര ചിത്രമായ 'രമണിയേച്ചിയുടെ നാമത്തിൽ'. പിറകിലുള്ള ടീം സിനിമ സംരംഭവുമായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു.
ആദംസ് വേൾഡിന്‍റെ ബാനറില്‍ ആസിഫ് അലി, സജിന്‍ ജാഫര്‍, ബ്രിജീഷ് മുഹമ്മദ് എന്നിവര്‍ നിര്‍മ്മിച്ച് തോമസ്‌ലിജു തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'കവി ഉദ്ദേശിച്ചത്.. ?' എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
വ്യത്യസ്തത പുലര്‍ത്തുന്ന ടൈറ്റിലുമായി വരുന്ന ചിത്രത്തില്‍ ആസിഫ്അലി, ബിജുമേനോന്‍, നരേൻ എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നു. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഈ ഏപ്രില്‍ 20-ന് കണ്ണൂരില്‍ ആരംഭിക്കുന്നു.
Mobile AppDownload Get Updated News