ഷാരൂഖ് ഖാനും അനുഷ്ക ശര്‍മ്മയും വീണ്ടുമൊന്നിക്കുന്നു. സംവിധായകന്‍ ഇംതിയാസ് അലിയൊരുക്കുന്ന റിങ് എന്ന പുതിയ ചിത്രത്തിലാണ് ഈ ഭാഗ്യ ജോഡികള്‍ ഒന്നിക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഹംഗറി തലസ്ഥാനമായ ബുഡാപെസ്റ്റിലാണ് ആരംഭിക്കുക. 'ദി റിങ് ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു പ്രണയകഥയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഷാരൂഖും അനുഷ്കയും അടുത്ത മാസം ബുഡാപെസ്റ്റിലേക്ക് തിരിക്കും.
ഇംതിയാസ് അലിക്കൊപ്പം ഷാരൂഖും അനുഷ്കയും ഒരു സൂപ്പര്‍ഹിറ്റുകൂടി സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Mobile AppDownload Get Updated News