കൊച്ചിയിലെ അമൃതാ ആശുപത്രിയില്‍ ഒരു മാസത്തോളമായി കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്നു ടി എ റസാഖ്.
രാത്രി ഒമ്പതരയോടെയാണ് റസാഖിന്റെ മരണവാര്‍ത്ത മാധ്യമങ്ങളില്‍ വന്നത്. ഈ സമയത്ത് മൃതദേഹം കൊച്ചിയില്‍ നിന്ന് കോഴിക്കോട് എത്തിയിരുന്നതായും അലി അക്ബര്‍ പറയുന്നു. രാത്രി പന്ത്രണ്ട് മണിയോടെയാണ് മൃതദേഹം കോഴിക്കോട് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചത്. മോഹനം 2016 ഷോ അവസാനിക്കുന്നതിന് ശേഷം മൃതദേഹം കോഴിക്കോട്ട് എത്തിക്കുന്നതിനായി മൃതദേഹം വഹിച്ചുളള ആംബുലന്‍സ് ഒന്നരമണിക്കൂറോളം കോഴിക്കോട് ബൈപ്പാസില്‍ പിടിച്ചിട്ടിരുന്നതായും ആരോപണമുണ്ട്. ടിഎ റസാഖിന്റെ മൃതദേഹത്തോട് കാണിച്ചത് കടുത്ത അനാദരവാണെന്നും സംസഥാനത്തിന്റെ എല്ലാ ബഹുമതികളും നല്‍കേണ്ട ടിഎ റസാഖിന് കോഴിക്കോടെ കലാകാരന്മാരും സിനിമ പ്രവര്‍ത്തകരും കാണിച്ചത് നീതിയല്ലെന്നും അലി അക്ബര്‍ പറഞ്ഞു.
താലോലം, സ്നേഹം, ബസ് കണ്്ടക്ടർ, പെൺപട്ടണം, പരുന്ത്, ഗസൽ, കാണാക്കിനാവ്, നാടോടി, വേഷം, ആയിരത്തിൽ ഒരുവൻ, പെരുമഴക്കാലം തുടങ്ങിയ ഹിറ്റുകളാണ് സിനിമാലോകത്ത് റസാഖിനെ ശ്രദ്ധേയനാക്കിയത്.
Mobile AppDownload Get Updated News