'റുസ്തം' ജോഡി അക്ഷയ് കുമാറും നീരജ് പാണ്ഡേയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിനു 'ക്രാക്ക്' എന്ന് പേരിട്ടു. അക്ഷയ് കുമാർ തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രത്തിന്‍റെ പേര് വെളിപ്പെടുത്തിയത്.സ്‌പെഷ്യൽ 26,ബേബി എന്നീ ചിത്രങ്ങൾക്ക് ശേഷം നീരജ് പാണ്ഡെ അക്ഷയ് കുമാറിനെ നായകനാക്കി സംവിധാനം ചെയുന്ന ചിത്രമാകും ഇത്. അടുത്ത വർഷം സ്വാതന്ത്ര്യ ദിവസത്തിൽ ചിത്രം റിലീസ് ചെയ്യുമെന്നും പോസ്റ്റിൽ പറയുന്നു.
Mobile AppDownload Get Updated News