Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

ദേ ഇവനാണ് 'കട്ടപ്പനയിലെ ഋത്വിക് റോഷൻ'

$
0
0

അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'കട്ടപ്പനയിലെ ഋത്വിക് റോഷന്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആഗസ്റ്റ് 17ന് തൊടുപുഴയിൽ തുടങ്ങി. പൃഥ്വിരാജ് ചിത്രത്തില്‍ നായകനാകുമെന്നാണ് മുന്‍പ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തിലെ നായക വേഷം അവതരിപ്പിക്കുന്നത്. ബാലനടനായി സിനിമയിൽ അരങ്ങേറ്റം കുറിച്ച വിഷ്ണു എന്‍റെ വീട് അപ്പൂന്‍റേം, അമൃതം, ബച്ച്ല‍ർ പാർട്ടി, പളുങ്ക്, രാപ്പകൽ, അസുരവിത്ത്, ഇയ്യോബിന്‍റെ പുസ്തകം, മാറ്റിനി, മായാവി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഇവർ ഒരുമിച്ചായിരുന്നു അമർ അക്ബർ അന്തോണിക്കും കഥയെഴുതിയത്. ശ്യാംദത്താണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സിദ്ദിഖ്, സലിം കുമാര്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിലീപും ഡോ. സക്കറിയ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഒരു മുഴുനീള കോമഡി എന്റര്‍ടെയ്നറാകുമെന്നാണ് റിപ്പോര്‍ട്ട്.

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles


എം. സുകുമാരന്റെ ‘ശേഷക്രിയ’എന്ന നോവലിനെക്കുറിച്ച് പി കെ പോക്കര്‍ എഴുതുന്നു..


ലീലാതിലകം; 1 മുതല്‍ 3 ശില്പങ്ങള്‍


ആനവാരി രാമൻ നായരെയും പൊൻകുരിശു തോമയെയും അടുത്തറിയാം; ബഷീറിന്റെ നോവൽ...


ഉദ്ധാരണ പ്രശ്നമോ: പതിവായി ബന്ധപ്പെടൂ


Premam surya tv serial story , cast and crew – malayalam dubbed version of...


പുറപ്പാട്- കുലവന്‍ നോവല്‍ നാലാം ഭാഗം


മയ്യഴിയുടെ ഇതിഹാസകാരന്റെ കൃതികള്‍ പുതിയ പതിപ്പില്‍


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


യാത്രക്കാരി രാത്രിയില്‍ ഒറ്റയ്ക്കായി; ബസ് നിര്‍ത്തിയിട്ട് കെഎസ്ആര്‍ടിസി...


പി കേശവദേവിന്റെ ഏറ്റവും മികച്ച കഥകളുടെ സമാഹാരം



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>