കാർത്തി പ്രധാന വേഷത്തിലെത്തുന്ന 'കാഷ്മോര'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.താടി നീട്ടിവളർത്തി വത്യസ്തമായ രൂപത്തിലാണ് കാർത്തി ചിത്രത്തിൽ എത്തുന്നത്.
ഗോകുൽദാസ് ആണ് ചിത്രത്തിന്‍റെ സംവിധാനം നിർവഹിക്കുന്നത്. ഫാന്‍റസി,ഹൊറർ,ചരിത്രം,വർത്തമാനം എന്നിവ കൂടി കലർത്തിയാണ് ചിത്രം കഥ പറയുന്നത്.
47 വ്യത്യസ്ത ഗെറ്റപ്പുകൾ പരീക്ഷിച്ചതിന് ശേഷമാണ് സംവിധായകൻ 3 ഗെറ്റപ്പുകള്‍ തിരഞ്ഞെടുത്ത്. ദീപാവലിക്ക് പുറത്തിറങ്ങുന്ന ചിത്രത്തിൽ നയൻതാര,ശ്രീദിവ്യ എന്നിവരാണ് നായികമാർ ആകുന്നത്.
Mobile AppDownload Get Updated News