വിനോദ് മങ്കരയുടെ വിമര്‍ശനക്കുറിപ്പിന്റെ ചുരുക്കം: "അടൂരിന്റെ പിന്നെയും ഒരുപാട് നിരാശപ്പെടുത്തി. നാലു പെണ്ണുങ്ങള്‍ പോലെ ഒരു തട്ടിക്കൂട്ട് ചിത്രമായി പോയി. അഭിനയിക്കാന്‍ അറിയുന്ന കാവ്യയെയും ദീലിപിനെയും ഒന്നിന്നും കൊള്ളാത്തവരാക്കി മാറ്റി. മലയാള സിനിമയെ അടൂര്‍ പിന്നെയും പിന്നിലേക്ക് നടത്തിയെന്നുവേണം പറയാന്‍. അടൂര്‍സാറെ താങ്കള്‍ക്കു എന്താണ് പറ്റിയത്? ലോകചലച്ചിത്രവേദിയിലെ പല മുത്തശ്ശന്‍ മാരും നമ്മെ അത്ഭുതപ്പെടുത്തുന്നത്പോലെ താങ്കള്‍ ഞങ്ങളെ അത്ഭുതപ്പെടുത്തും എന്ന് വെറുതെ വിചാരിച്ചതിന് മാപ്പ്.സ്റ്റോക്ക്‌തീര്‍ന്നു എന്ന് പലരും പറഞ്ഞത് ശരിയാണ് എന്ന് ഇപ്പോഴും അടൂര്‍ നമ്മെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നു. അടൂര്‍ സാറിനോട് ഉള്ള എല്ലാ ആദരവും വച്ചുകൊണ്ട് തന്നെ പറയട്ടെ; അതി ദയനീയം "പിന്നെയും"
കൃത്രിമ ചലനങ്ങള്‍കൊണ്ടും കൃത്രിമ സംഭാഷണങ്ങള്‍ കൊണ്ടും ശരാശരിയിലും താണ നിലവാരം പുലര്‍ത്തുന്ന ഒരു അമേച്വര്‍ നാടകമെന്നാണ് ചിത്രത്തെ വിനോദ് മങ്കര വിലയിരുത്തിയത്. തുടര്‍ന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയത് ഏറെ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു.
Mobile AppDownload Get Updated News